ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വര്‍ഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. പുന്നപ്ര-വയലാര്‍ സമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ആലപ്പുഴ ജില്ലയുടെ പരിധിയില്‍ വരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു.
കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്. നെല്ല് ഒരു പ്രധാന കാര്‍ഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്. പഴയകാലത്തെ ഇരുപ്പൂ (വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കൃഷി ഇറക്കുന്ന സമ്പ്രദായം) മാറ്റി ഇന്ന് മുപ്പൂ സമ്പ്രദായം ആണ് കൂടുതല്‍ (വര്‍ഷത്തില്‍ മൂന്ന് വിളവെടുപ്പ്). വേമ്പനാട്ടുകായലിന് സമീപമുള്ള വലിയ കൃഷിസ്ഥലങ്ങള്‍ പലതും കായല്‍ നികത്തി ഉണ്ടാക്കിയവ ആണ്.
മുന്‍പ് മഴക്കാലത്ത് മലകളില്‍ നിന്നു വരുന്ന വെള്ളം മാത്രമേ കൃഷിക്ക് അനുയോജ്യമായിരുന്നുള്ളൂ. വേനല്‍ക്കാലത്ത് കുട്ടനാട്ടില്‍ കടല്‍വെള്ളം കയറി കൃഷിക്ക് അനുയോജ്യമല്ലാത്ത വെള്ളം കുട്ടനാട്ടില്‍ നിറച്ചിരുന്നു. കേരളത്തിലെ രണ്ട് മഴക്കാലങ്ങളോട് അനുബന്ധിച്ച് വര്‍ഷത്തില്‍ രണ്ട് കൃഷി മാത്രമേ സാധ്യമായിരുന്നുള്ളൂ. 1968-ല്‍ ഭാരത സര്‍ക്കാര്‍, നദിയില്‍ ഒരു തടയണ കെട്ടാം എന്ന് ശുപാര്‍ശചെയ്തു. ഇതുകൊണ്ട് വേനല്‍ക്കാലത്ത് കടല്‍വെള്ളം നദിയിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ കഴിയും. അങ്ങനെ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് കൃഷി ഇറക്കുവാനും കഴിയും. പദ്ധതി മൂന്നുഘട്ടങ്ങളായി തീര്‍ക്കുവാനായിരുന്നു ഉദ്ദേശിച്ചിരുന്നത് - തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനെയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാല്‍ പദ്ധതി പല കാരണങ്ങള്‍ കൊണ്ടും താമസിച്ചു. തെക്കും വടക്കും ഭാഗങ്ങള്‍ നിര്‍മ്മിച്ചുതീര്‍ന്നപ്പോള്‍ തന്നെ പദ്ധതിക്കായി അനുവദിച്ച മുഴുവന്‍ തുകയും തീര്‍ന്നു. മൂന്നാം ഘട്ടം അനിശ്ചിതത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ 1972-ല്‍ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങള്‍ക്ക് ഇടയ്ക്കുള്ള ഭാഗം ചെളി കൊണ്ട് നിര്‍മ്മിച്ചു. ഇന്നും ഈ രണ്ടു ഭാഗങ്ങള്‍ക്കിടയ്ക്ക് കര്‍ഷകര്‍ നിര്‍മ്മിച്ച ഭാഗം നിലനില്‍ക്കുന്നു.
ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു - ഇത് മലയളത്തിന്‍റ് യുവത്വം ഏറെ ഇഷ്ട് പെട്ട ഗാനം. ഞാനും പ്രണയിച്ചിരുന്നു ആ വസന്തത്തെ. എത്ര സുന്ദരം ആയിരുന്നു ആ പ്രണയകാലം. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു കൊച്ചു വസന്തകാലം. ആ വസന്തം എന്നില്‍ പ്രണയം നിറച്ചു. വേനലില്‍ വാടി കരിഞ്ഞ എന്‍റ് ഉദ്യനത്തില്‍ ഒരു മഴത്തുള്ളി ആയി അവള്‍ വന്നു പൂക്കളില്‍ തേന്‍ നിറച്ചു. ഞാന്‍ ഒരു കാറ്റായ് മാറി എന്നും ആ പൂക്കളെ തഴുകിയിരുന്നു. പിന്നീട് വസന്തം ഞ്ഞാന്‍ വരുന്നതും ക്കാത്ത് ഒരു പൂക്കാലം എനിക്കയി നിത്യവും സൂക്ഷിക്കാറുണ്ടായിരുന്നു. അവളുടെ ആദ്യാനുരാഗത്തില്‍ വിരിഞ്ഞ പനിന്നീര്‍പൂവുകള്‍. ആ പൂക്കളായിരുന്നു എന്നിലെ എന്നെ തിരിച്ചറിഞ്ഞത്. എന്‍റ് ദൂഃഖങ്ങളില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റ് മനസ്സില്‍ പുഞ്ചിരി നിറച്ച് എന്‍റ് സഹയത്രികയയി. പിരിയുവാന്‍ ഞ്ഞങ്ങള്‍ക്കാവില്ലയിരുന്നു. പക്ഷെ ഹ്രിദയം മുറിയുന്ന ആ വേദന ഞ്ഞാന്‍ അറിഞ്ഞു - വിരഹത്തിന്‍റ് സ്വര്‍ഗ്ഗീയ അനുഭൂതി. വേനല്‍ വന്നു, അപ്പൊള്‍ വസന്തം എവിടേക്കൊ പോയ് മറഞ്ഞു. പക്ഷെ മറക്കുവാന്‍ ആവില്ല അനുരാഗത്തിന്‍റ് ആദ്യ നൊമ്പരം!.