www.pukkaalam.cc.cc Set up / Sign in
K E R A L A - 'God's own country'
തിരയുക:
Search by Name
കര്‍ഷകരുടെ സ്വന്തം നാട്
Collectibles (കോന്നി)

കോന്നി ആനക്കൂടിനും,റബ്ബര്‍ പ്ലാന്‍റേഷനുകള്‍ക്കും പേരുകേട്ട സ്ഥലമാണ്. പുനലൂര്‍-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂര്‍ പാതയിലെ ഒരു പ്രധാന ജംഗ്ഷന്‍ ആണ്. ഇത് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തില്‍ വന്‍ പങ്കു വഹിക്കുന്ന റബ്ബര്‍,കുരുമുളക്,കാപ്പി,ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. കോന്നി ആന സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. ആനക്കൂട്ടില്‍ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.

പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കോന്നി.
 
കോന്നി(1)  -  പത്തനംതിട്ട.(1)  -  ആലപ്പുഴ(1)  -  മറൈന്‍ ഡ്രൈവ്(1)  -  കോട്ടയം(1)  -  സ്വകാര്യം:(1)  -  മഴ(1)  -  മലബാര്‍.(1)  -  വീണപൂവ്‌(1)  -  മോഹം(1)  -  മൂന്നാര്‍(1)  -  Palakkad(1)  -  കൊച്ചി(1)  -  കേരളം(1)  -  പൂക്കാലം(1)
ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു - ഇത് മലയളത്തിന്‍റ് യുവത്വം ഏറെ ഇഷ്ട് പെട്ട ഗാനം. ഞാനും പ്രണയിച്ചിരുന്നു ആ വസന്തത്തെ. എത്ര സുന്ദരം ആയിരുന്നു ആ പ്രണയകാലം. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു കൊച്ചു വസന്തകാലം. ആ വസന്തം എന്നില്‍ പ്രണയം നിറച്ചു. വേനലില്‍ വാടി കരിഞ്ഞ എന്‍റ് ഉദ്യനത്തില്‍ ഒരു മഴത്തുള്ളി ആയി അവള്‍ വന്നു പൂക്കളില്‍ തേന്‍ നിറച്ചു. ഞാന്‍ ഒരു കാറ്റായ് മാറി എന്നും ആ പൂക്കളെ തഴുകിയിരുന്നു. പിന്നീട് വസന്തം ഞ്ഞാന്‍ വരുന്നതും ക്കാത്ത് ഒരു പൂക്കാലം എനിക്കയി നിത്യവും സൂക്ഷിക്കാറുണ്ടായിരുന്നു. അവളുടെ ആദ്യാനുരാഗത്തില്‍ വിരിഞ്ഞ പനിന്നീര്‍പൂവുകള്‍. ആ പൂക്കളായിരുന്നു എന്നിലെ എന്നെ തിരിച്ചറിഞ്ഞത്. എന്‍റ് ദൂഃഖങ്ങളില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റ് മനസ്സില്‍ പുഞ്ചിരി നിറച്ച് എന്‍റ് സഹയത്രികയയി. പിരിയുവാന്‍ ഞ്ഞങ്ങള്‍ക്കാവില്ലയിരുന്നു. പക്ഷെ ഹ്രിദയം മുറിയുന്ന ആ വേദന ഞ്ഞാന്‍ അറിഞ്ഞു - വിരഹത്തിന്‍റ് സ്വര്‍ഗ്ഗീയ അനുഭൂതി. വേനല്‍ വന്നു, അപ്പൊള്‍ വസന്തം എവിടേക്കൊ പോയ് മറഞ്ഞു. പക്ഷെ മറക്കുവാന്‍ ആവില്ല അനുരാഗത്തിന്‍റ് ആദ്യ നൊമ്പരം!.
സിജു സാമുവേല്‍
കൂടല്‍, E-mail: