www.pukkaalam.cc.cc Set up / Sign in
K E R A L A - 'God's own country'
തിരയുക:
Search by Name
അക്ഷര നഗരി
Cell Phones & PDAs (കോട്ടയം)

കോട്ടയം നഗരം. മൂന്ന്‌ എല്‍(L)കളുടെ പേരില്‍ പ്രസിദ്ധമാണ്‌ കോട്ടയം. ലാന്‍ഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബര്‍ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാര്‍ന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയില്‍ മുന്‍പന്തിയിലാണ്‌ ഈ ജില്ല.

സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളില്‍ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. കേരളത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കു വഹിച്ച സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാന കേന്ദ്രമാണ്‌.

മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങള്‍(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങള്‍ക്കും കോട്ടയം പതിപ്പുണ്ട്‌
 
കോന്നി(1)  -  പത്തനംതിട്ട.(1)  -  ആലപ്പുഴ(1)  -  മറൈന്‍ ഡ്രൈവ്(1)  -  കോട്ടയം(1)  -  സ്വകാര്യം:(1)  -  മഴ(1)  -  മലബാര്‍.(1)  -  വീണപൂവ്‌(1)  -  മോഹം(1)  -  മൂന്നാര്‍(1)  -  Palakkad(1)  -  കൊച്ചി(1)  -  കേരളം(1)  -  പൂക്കാലം(1)
ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു - ഇത് മലയളത്തിന്‍റ് യുവത്വം ഏറെ ഇഷ്ട് പെട്ട ഗാനം. ഞാനും പ്രണയിച്ചിരുന്നു ആ വസന്തത്തെ. എത്ര സുന്ദരം ആയിരുന്നു ആ പ്രണയകാലം. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു കൊച്ചു വസന്തകാലം. ആ വസന്തം എന്നില്‍ പ്രണയം നിറച്ചു. വേനലില്‍ വാടി കരിഞ്ഞ എന്‍റ് ഉദ്യനത്തില്‍ ഒരു മഴത്തുള്ളി ആയി അവള്‍ വന്നു പൂക്കളില്‍ തേന്‍ നിറച്ചു. ഞാന്‍ ഒരു കാറ്റായ് മാറി എന്നും ആ പൂക്കളെ തഴുകിയിരുന്നു. പിന്നീട് വസന്തം ഞ്ഞാന്‍ വരുന്നതും ക്കാത്ത് ഒരു പൂക്കാലം എനിക്കയി നിത്യവും സൂക്ഷിക്കാറുണ്ടായിരുന്നു. അവളുടെ ആദ്യാനുരാഗത്തില്‍ വിരിഞ്ഞ പനിന്നീര്‍പൂവുകള്‍. ആ പൂക്കളായിരുന്നു എന്നിലെ എന്നെ തിരിച്ചറിഞ്ഞത്. എന്‍റ് ദൂഃഖങ്ങളില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റ് മനസ്സില്‍ പുഞ്ചിരി നിറച്ച് എന്‍റ് സഹയത്രികയയി. പിരിയുവാന്‍ ഞ്ഞങ്ങള്‍ക്കാവില്ലയിരുന്നു. പക്ഷെ ഹ്രിദയം മുറിയുന്ന ആ വേദന ഞ്ഞാന്‍ അറിഞ്ഞു - വിരഹത്തിന്‍റ് സ്വര്‍ഗ്ഗീയ അനുഭൂതി. വേനല്‍ വന്നു, അപ്പൊള്‍ വസന്തം എവിടേക്കൊ പോയ് മറഞ്ഞു. പക്ഷെ മറക്കുവാന്‍ ആവില്ല അനുരാഗത്തിന്‍റ് ആദ്യ നൊമ്പരം!.
സിജു സാമുവേല്‍
കൂടല്‍, E-mail: