www.pukkaalam.cc.cc Set up / Sign in
K E R A L A - 'God's own country'
തിരയുക:
Search by Name
മഴക്കാലം
Business & Industrial (മഴ)

മഴ ആസ്വദിക്കത്ത മലയളികള്‍ ഉണ്ടൊ? ഇല്ല എന്നയിരിക്കും ഉത്തരം.കാരണം മലയളിയുടെ ജീവിതത്തില്‍ മഴയ്ക്ക് അത്രമാത്രം പ്രധന്യം ആണ്‌ ഉള്ളത്. മഴ എന്നും എന്നില്‍ ഗ്രഹതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയണ്‌. മഴ ന്നനഞ്ഞ് സ്കൂളിലേക്കുള്ള യാത്ര എത്ര സുന്ദരം ആയിരുന്നു. മഴയില്‍ നിറഞ്ഞൊഴുകുന്ന തോടും കുളവും. പിന്നെ പനി കാരണം മുടങ്ങുന്ന സ്കൂള്‍ ദിനങ്ങള്‍. രാത്രി മഴ ആസ്വദിച്ചുള്ള ഉറക്കം. എന്നും ഓര്‍ക്കും എന്‍റ് ബാല്യാകാല സഖിയെ (മഴയെ).

മഴപെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ച് കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ച് പങ്കിട്ട കാലം
ഒരുമിച്ച് പങ്കിട്ട ബാല്യകാലം....

ഈ ഗാനം എന്നും എന്നില്‍ മഴയുടേയും ബാല്യാകാലത്തിന്‍റെയും ഓര്‍മ്മകള്‍ കൊണ്ടുവരാറുണ്ട്.
 
കോന്നി(1)  -  പത്തനംതിട്ട.(1)  -  ആലപ്പുഴ(1)  -  മറൈന്‍ ഡ്രൈവ്(1)  -  കോട്ടയം(1)  -  സ്വകാര്യം:(1)  -  മഴ(1)  -  മലബാര്‍.(1)  -  വീണപൂവ്‌(1)  -  മോഹം(1)  -  മൂന്നാര്‍(1)  -  Palakkad(1)  -  കൊച്ചി(1)  -  കേരളം(1)  -  പൂക്കാലം(1)
ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു - ഇത് മലയളത്തിന്‍റ് യുവത്വം ഏറെ ഇഷ്ട് പെട്ട ഗാനം. ഞാനും പ്രണയിച്ചിരുന്നു ആ വസന്തത്തെ. എത്ര സുന്ദരം ആയിരുന്നു ആ പ്രണയകാലം. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു കൊച്ചു വസന്തകാലം. ആ വസന്തം എന്നില്‍ പ്രണയം നിറച്ചു. വേനലില്‍ വാടി കരിഞ്ഞ എന്‍റ് ഉദ്യനത്തില്‍ ഒരു മഴത്തുള്ളി ആയി അവള്‍ വന്നു പൂക്കളില്‍ തേന്‍ നിറച്ചു. ഞാന്‍ ഒരു കാറ്റായ് മാറി എന്നും ആ പൂക്കളെ തഴുകിയിരുന്നു. പിന്നീട് വസന്തം ഞ്ഞാന്‍ വരുന്നതും ക്കാത്ത് ഒരു പൂക്കാലം എനിക്കയി നിത്യവും സൂക്ഷിക്കാറുണ്ടായിരുന്നു. അവളുടെ ആദ്യാനുരാഗത്തില്‍ വിരിഞ്ഞ പനിന്നീര്‍പൂവുകള്‍. ആ പൂക്കളായിരുന്നു എന്നിലെ എന്നെ തിരിച്ചറിഞ്ഞത്. എന്‍റ് ദൂഃഖങ്ങളില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റ് മനസ്സില്‍ പുഞ്ചിരി നിറച്ച് എന്‍റ് സഹയത്രികയയി. പിരിയുവാന്‍ ഞ്ഞങ്ങള്‍ക്കാവില്ലയിരുന്നു. പക്ഷെ ഹ്രിദയം മുറിയുന്ന ആ വേദന ഞ്ഞാന്‍ അറിഞ്ഞു - വിരഹത്തിന്‍റ് സ്വര്‍ഗ്ഗീയ അനുഭൂതി. വേനല്‍ വന്നു, അപ്പൊള്‍ വസന്തം എവിടേക്കൊ പോയ് മറഞ്ഞു. പക്ഷെ മറക്കുവാന്‍ ആവില്ല അനുരാഗത്തിന്‍റ് ആദ്യ നൊമ്പരം!.
സിജു സാമുവേല്‍
കൂടല്‍, E-mail: