www.pukkaalam.cc.cc Set up / Sign in
K E R A L A - 'God's own country'
തിരയുക:
Search by Name
ചരിത്രം ഉറങ്ങുന്ന കോഴിക്കൊട്
Books (മലബാര്‍.)

കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നും വ്യത്യസ്തമായ ജീവിതശൈലിയും സംസ്കാരവുമാണ്‌ കോഴിക്കോട്‌ ജില്ലയിലെ ജനങ്ങള്‍ പിന്തുടരുന്നത്‌. മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തില്‍ അറബി ഭാഷയുടെ കലര്‍പ്പുകാണാം. നൂറ്റാണ്ടുകള്‍ക്കു മുന്നേ തന്നെ വ്യാപാരങ്ങള്‍ നടന്നിരുന്നതിനാല്‍ പല രാജ്യക്കാരുടെയും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്നാണ് കോഴിക്കോട് രൂപം പ്രാപിച്ചത്. പാര്‍സികള്‍, ഗുജറാത്തികള്‍, മാര്‍വാഡികള്‍, തമിഴര്‍, തെലുങ്കര്‍ എന്നിങ്ങനെ ഒട്ടനവധി ദേശക്കാര്‍ ഇന്നിതിനെ സ്വന്തമാക്കിക്കഴിഞ്ഞു. നാടുവാഷികളും രാജാക്കന്മാരും നമ്പൂതിരിമാരെക്കോണ്ട് ഒട്ടനവധി ക്ഷേത്രങ്ങള്‍ അഥവാ തളികള്‍ നിര്‍മ്മിച്ചു. ക്രിസ്തുമതക്കാരുടെ ആഗമനത്തിനു മുന്നേ തന്നെ ജൈനമതക്കാര്‍ കോഴിക്കോട് ഉണ്ടായിരുന്നു, പോര്‍ത്റ്റുഗീസുകാരുടെ വരവിന് ശേഷമാണ് കൃസ്തീയദേവാലയങ്ങള്‍ നിലവില്‍ വന്നത്. സുറിയാനി കൃസ്ത്യാനികളും പിന്നീട് വന്നു ചേര്‍ന്നു. സാമ്പത്തിക വിദ്യാഭ്യാസ മേഖലയില്‍ ഇവരുടെ സംഭാവനകള്‍ എടുത്തു പറയത്തക്കതാണ്.

ആനന്ദമതം, ആര്യസമാജം, ബ്രഹ്മസമാജം, സിദ്ധസമാജം, ആത്മവിദ്യാസംഘംഎന്നിങ്ങനെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇവിടെ വേരോടിയിട്ടുണ്ട്. അയിത്തത്തിനും ജാതിസ്പര്‍ദ്ധക്കുമെതിരെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ സഹായകമായി.

വടക്കന്‍ പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയും നാടാണ്‌ കോഴിക്കോട്‌. മലയാളികളുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ഗസല്‍ സംഗീതത്തോടും ഈ ജില്ലാനിവാസികള്‍ക്ക്‌ പ്രത്യേക അഭിനിവേശമുണ്ട്‌. അതുപോലെ തന്നെയാണ്‌ ഫുട്ബോളും. ഈ കളി ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. ഫുട്ബോളിന്റെ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം അപ്രസക്തമാണെങ്കില്‍ക്കൂടി ലോകോത്തര താരങ്ങള്‍ക്കെല്ലാം ഇവിടെ പ്രബലമായ ആരാധകവൃന്ദമുണ്ടെന്നത്‌ ആരയും അത്ഭുതപ്പെടുത്തും.


കോഴിക്കോട് ജില്ലയുടെ പടിഞ്ഞാറ് ഭാഗം തീരദേശപ്രദേശമാണ്. നിരവധി ബീച്ചുകളുള്ള ഈ പ്രദേശം മത്സ്യബന്ധനത്തിനും പ്രശസ്തമാണ്. കിഴക്ക് പ്രദേശം സഹ്യപര്‍വ്വതത്തിന്റെ ഭാഗമാണ്. ഇങ്ങനെ വളരെ അധികം വൈവിധ്യമുള്ള ഭൂപ്രകൃതിയാണ് കോഴിക്കോട് ജില്ലയുടേത്

കോഴിക്കോട്‌, കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ കണ്ണൂര്‍ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടല്‍ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിര്‍ത്തികള്‍. കേരളത്തിലെ മഹാനഗരങ്ങളില്‍ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മൂന്നു താലൂക്കുകള്‍.



Shipping and handling / Return policy / Payment details
സിജു സമുവേല്‍
 
കോന്നി(1)  -  പത്തനംതിട്ട.(1)  -  ആലപ്പുഴ(1)  -  മറൈന്‍ ഡ്രൈവ്(1)  -  കോട്ടയം(1)  -  സ്വകാര്യം:(1)  -  മഴ(1)  -  മലബാര്‍.(1)  -  വീണപൂവ്‌(1)  -  മോഹം(1)  -  മൂന്നാര്‍(1)  -  Palakkad(1)  -  കൊച്ചി(1)  -  കേരളം(1)  -  പൂക്കാലം(1)
ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു - ഇത് മലയളത്തിന്‍റ് യുവത്വം ഏറെ ഇഷ്ട് പെട്ട ഗാനം. ഞാനും പ്രണയിച്ചിരുന്നു ആ വസന്തത്തെ. എത്ര സുന്ദരം ആയിരുന്നു ആ പ്രണയകാലം. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഒരു കൊച്ചു വസന്തകാലം. ആ വസന്തം എന്നില്‍ പ്രണയം നിറച്ചു. വേനലില്‍ വാടി കരിഞ്ഞ എന്‍റ് ഉദ്യനത്തില്‍ ഒരു മഴത്തുള്ളി ആയി അവള്‍ വന്നു പൂക്കളില്‍ തേന്‍ നിറച്ചു. ഞാന്‍ ഒരു കാറ്റായ് മാറി എന്നും ആ പൂക്കളെ തഴുകിയിരുന്നു. പിന്നീട് വസന്തം ഞ്ഞാന്‍ വരുന്നതും ക്കാത്ത് ഒരു പൂക്കാലം എനിക്കയി നിത്യവും സൂക്ഷിക്കാറുണ്ടായിരുന്നു. അവളുടെ ആദ്യാനുരാഗത്തില്‍ വിരിഞ്ഞ പനിന്നീര്‍പൂവുകള്‍. ആ പൂക്കളായിരുന്നു എന്നിലെ എന്നെ തിരിച്ചറിഞ്ഞത്. എന്‍റ് ദൂഃഖങ്ങളില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്‍റ് മനസ്സില്‍ പുഞ്ചിരി നിറച്ച് എന്‍റ് സഹയത്രികയയി. പിരിയുവാന്‍ ഞ്ഞങ്ങള്‍ക്കാവില്ലയിരുന്നു. പക്ഷെ ഹ്രിദയം മുറിയുന്ന ആ വേദന ഞ്ഞാന്‍ അറിഞ്ഞു - വിരഹത്തിന്‍റ് സ്വര്‍ഗ്ഗീയ അനുഭൂതി. വേനല്‍ വന്നു, അപ്പൊള്‍ വസന്തം എവിടേക്കൊ പോയ് മറഞ്ഞു. പക്ഷെ മറക്കുവാന്‍ ആവില്ല അനുരാഗത്തിന്‍റ് ആദ്യ നൊമ്പരം!.
സിജു സാമുവേല്‍
കൂടല്‍, E-mail: